Wednesday, 7 September 2011

വ്യഥിതകാണ്ഡം


ഹരിശ്രീഗണപതയേനമഃ

---- മനു പതാരം

വൃന്ദാവനം ധാര തൂവുന്ന സംഗീത-

മന്തരംഗം കൃഷ്ണ കാളിന്ദി കണ്മുന്നില്‍

സുന്ദരീ വൃക്ഷ പടര്‍പ്പോ മലര്‍കാട്ടി-

ലിംബമേറും ദുഖ ഗീതികള്‍ പാടുന്നു.



തെല്ലൊരൊച്ച കാളിയന്നോ കരിന്തിരി

തെല്ലു മായ്ചൂ രാധ തോരാതെ കണ്ണുനീര്‍

നല്ല നാളില്‍ കൃഷ്ണ ഗന്ധം തിരിയിട്ട

പുല്ലുമേടകള്‍ കത്തിക്കരിഞ്ഞുവോ?



ഇന്നുബാല്യമീ ചേതന പേറുന്ന

യാദവരവമെങ്ങേയ്കൊഴിഞ്ഞുവോ?

അമ്മയുണ്ണിയെ കെട്ടിവരിഞ്ഞിട്ട

കല്ലുപോലും തകര്‍ന്നു തെറിച്ചുവോ?



അന്നു രാധ ഞാന്‍ കാത്തുസൂക്ഷിക്കുന്ന

കുങ്കുമം നെറ്റിയിന്നും കൊതിച്ചുവോ?

കണ്ണുതോരാതെ കണ്ണന്‍റെ യാത്രയില്‍-

നന്ദനം വീണ്ടുമെന്നെ മറന്നുവോ?



ഇല്ലയീവ്യധയെന്‍റെ ഹൃദയത്തെ

മേല്ലെനീരില്‍ കഴുകിക്കളയുവാ

നില്ലയീ ജീവിതത്തില്‍ കളിത്തോഴ

നെന്നെ വിട്ടു പിരിയുവാന്‍ മാനസം





കല്കിയിന്നും കലികാലരൂപിയായ്‌

ക്ഷിപ്രകോപിയായ്‌ വന്നുവെന്നായ്കിലും

എന്‍റെ കണ്ണന്‍റെ മൂര്‍ദ്ധാവിലിന്നെന്നെ

കുഞ്ഞുപീലികള്‍ മാടിവിളിക്കുന്നോ?

No comments:

Post a Comment