നിഴലേ നീയെന്നെയിരുളില്‍ തനിച്ചാക്കി-
യെവിടേക്കു പോകാന്‍ നടന്നകന്നൂ?
നിറയുന്ന കന്നുനീരറിയതെയെന്തിനീ
നിലവിലിന്നും നീയൊളിച്ചു?
വരവായിചന്ദ്രിക ഇരുളിനെപ്പഴിപറ-
ഞ്ഞോരുനീണ്ട രോദനം ബാക്കി.
ഇനിയും നിനക്കിങ്ങു വന്നുകൂടെ?നമു-
ക്കിഴപിരിയാതെ നടക്കാം.
നീളുന്നവഴികളില്‍ കാലിടറീടാതെ
നേരംനമുക്കു നിമിത്തം.
നീയെന്നെനോക്കി നടക്കാന്‍ പഠിച്ചിട്ടു
തോളോടുചേര്‍ന്നുനടന്നൂ.
ഞാന്‍ നിന്‍റെ കൈകളില്ചേര്‍ത്തുപിടിച്ചിട്ടു
രാവുകളെത്രയോ മാഞ്ഞൂ.
പിന്നെ നീയെപ്പോഴോ നേരില്‍പ്പിണങ്ങിയും
വന്നിട്ടിണങ്ങിയും നിന്നൂ.
എങ്കിലും നീയെന്നുമെന്റെയുള്ളം കണ്ടു-
വിങ്ങുന്ന ഞാന്‍ തന്നെയല്ലേ?
നിഴലേ...............................................................
നിഴലേ നീയെന്നെയിരുളില്‍ തനിച്ചാക്കി-
യെവിടേയ്ക്കു പോകാന്‍ നടന്നകന്നൂ?
നിന്‍റെ സാമീപ്യം നിന്‍റെ സാന്നീധ്യം
ഇന്നുമെന്നന്തരംഗം തേടിനില്‍ക്കവേ
നിന്നെ ഞാന്‍ വല്ലാതെമോഹിച്ചുപോയി.........
----മനു
No comments:
Post a Comment