ഒരുപാടു നാളുകള്‍ക്ക് ശേഷം ഒരു നല്ല സിനിമ മലയാളത്തില്‍ കണ്ടു.പ്രണയത്തിന്‍റെ യഥാര്‍ത്ഥ വികാര തലങ്ങളിലേക്ക് ഈ സിനിമ നമ്മെ കൂട്ടികൊണ്ടുപോകുന്നു.വിങ്ങിപൊട്ടുന്ന ഒരു ഹൃദയവുമായി മാത്രമേ ഇതുനമുക്ക് കണ്ടിറങ്ങാനാവൂ.ജീവിതത്തില്‍ യവ്വനം മാത്രമല്ല വാര്‍ദ്ധക്യവും നമ്മള്‍ അംഗീകരിച്ചേ മതിയാവൂയെന്നു ഈ ചിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു.മൂന്നു കഥാപാത്രങ്ങളിലും ജീവിതത്തിന്‍റെ യഥാര്‍ത്ഥ പ്രണയം പ്രേക്ഷകന് കണ്ടെത്താന്‍ കഴിയുന്നിടത്ത് "പ്രണയം" അവസാനിക്കുന്നു.ശരിക്കും എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമയെന്നു നിസംശയം എനിക്ക് പറയാന്‍ സാധിക്കുന്നു.നന്ദി ബ്ലെസി നന്ദി......ഒരായിരം നന്ദി ................................

No comments:
Post a Comment