Wednesday, 7 September 2011

ഇന്ന്‍


ഞാന്‍ ഇന്ന് ഒരുപാട് സന്തോഷത്തിലാണ്.കാരണം എന്‍റെ ചില കവിതകള്‍ എനിക്കു മലയാളത്തില്‍ പബ്ലിഷ് ചെയ്യാന്‍ സാധിച്ചു.അവ വായിച്ചവരോട് അകമഴിഞ്ഞ നന്ദി ഞാന്‍ പ്രകാശിപ്പിച്ചുകൊള്ളട്ടെ.പിന്നെ ഇവിടെ കവിതകള്‍ മാത്രമല്ല ഹ്രസ്വകഥകളും എഴുത്തുകളും ലേഖനങ്ങളും റിപ്പോര്‍ട്ട്കളും ഒക്കെ പ്രസിദ്ധീകരിക്കണമെന്നാണ് എന്‍റെ ആഗ്രഹം.നിങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ അതെനിക്ക് സാധിക്കുകയുള്ളൂ.അതുകൊണ്ട് എന്നെ പ്രോത്സാഹിപ്പിക്കണമെന്നു അപേക്ഷിക്കുന്നു.നിങ്ങളുടെയും എന്‍റെയും വാക്കുകളും വായനകളും നമ്മെ നന്മയിലേക്ക് നയിക്കട്ടെ.നാളത്തെ ലോകത്തിലേക്ക്‌ പകരുവാനായ്‌ ഇത്തിരിയെങ്കിലും വെളിച്ചം നമുക്കും കാത്തുവയ്ക്കാം.തമസ്സോമ:ജ്യോതിര്‍ഗമയ.......................................................

പുലരി



സഹനചാരുതയണിച്ചോരുക്കുന്ന

മരണമാമണി തകിലിന്നുറവിടം

ഉലകിലിന്നു ഞാന്മാറോടണയ്ക്കുന്ന

തരുണതാരംബമുണരാന്‍ മടിയ്ക്കവേ

ദിനസുഹൃത്തുക്കള്‍ പലതിലും പതറാതെ

പറയണയ്ക്കുന്ന പാവമാം ജീവികള്‍

യദുകുലത്തിന്റെ ലൌകീകപാവനം

അതുനിലനിര്‍ത്തിയൊഴുകാന്‍ ശ്രമിക്കവേ

ജ്വലന തല്പമാമാകാശ ദൂതുമായ്‌

പലയിടങ്ങളില്‍ ആശ്വാസവാക്കുമായി

തരളയവ്വനം തടകെട്ടിനില്‍ക്കുന്ന

പുലരിയാം മണിച്ചക്രം സ്ഫുരണമായ്‌

                     -മനു

വ്യഥിതകാണ്ഡം


ഹരിശ്രീഗണപതയേനമഃ

---- മനു പതാരം

വൃന്ദാവനം ധാര തൂവുന്ന സംഗീത-

മന്തരംഗം കൃഷ്ണ കാളിന്ദി കണ്മുന്നില്‍

സുന്ദരീ വൃക്ഷ പടര്‍പ്പോ മലര്‍കാട്ടി-

ലിംബമേറും ദുഖ ഗീതികള്‍ പാടുന്നു.



തെല്ലൊരൊച്ച കാളിയന്നോ കരിന്തിരി

തെല്ലു മായ്ചൂ രാധ തോരാതെ കണ്ണുനീര്‍

നല്ല നാളില്‍ കൃഷ്ണ ഗന്ധം തിരിയിട്ട

പുല്ലുമേടകള്‍ കത്തിക്കരിഞ്ഞുവോ?



ഇന്നുബാല്യമീ ചേതന പേറുന്ന

യാദവരവമെങ്ങേയ്കൊഴിഞ്ഞുവോ?

അമ്മയുണ്ണിയെ കെട്ടിവരിഞ്ഞിട്ട

കല്ലുപോലും തകര്‍ന്നു തെറിച്ചുവോ?



അന്നു രാധ ഞാന്‍ കാത്തുസൂക്ഷിക്കുന്ന

കുങ്കുമം നെറ്റിയിന്നും കൊതിച്ചുവോ?

കണ്ണുതോരാതെ കണ്ണന്‍റെ യാത്രയില്‍-

നന്ദനം വീണ്ടുമെന്നെ മറന്നുവോ?



ഇല്ലയീവ്യധയെന്‍റെ ഹൃദയത്തെ

മേല്ലെനീരില്‍ കഴുകിക്കളയുവാ

നില്ലയീ ജീവിതത്തില്‍ കളിത്തോഴ

നെന്നെ വിട്ടു പിരിയുവാന്‍ മാനസം





കല്കിയിന്നും കലികാലരൂപിയായ്‌

ക്ഷിപ്രകോപിയായ്‌ വന്നുവെന്നായ്കിലും

എന്‍റെ കണ്ണന്‍റെ മൂര്‍ദ്ധാവിലിന്നെന്നെ

കുഞ്ഞുപീലികള്‍ മാടിവിളിക്കുന്നോ?

പ്രണയം

ഒരുപാടു നാളുകള്‍ക്ക് ശേഷം ഒരു നല്ല സിനിമ മലയാളത്തില്‍ കണ്ടു.പ്രണയത്തിന്‍റെ യഥാര്‍ത്ഥ വികാര തലങ്ങളിലേക്ക് ഈ സിനിമ നമ്മെ കൂട്ടികൊണ്ടുപോകുന്നു.വിങ്ങിപൊട്ടുന്ന ഒരു ഹൃദയവുമായി മാത്രമേ ഇതുനമുക്ക് കണ്ടിറങ്ങാനാവൂ.ജീവിതത്തില്‍ യവ്വനം മാത്രമല്ല വാര്‍ദ്ധക്യവും നമ്മള്‍ അംഗീകരിച്ചേ മതിയാവൂയെന്നു ഈ ചിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു.മൂന്നു കഥാപാത്രങ്ങളിലും ജീവിതത്തിന്‍റെ യഥാര്‍ത്ഥ പ്രണയം പ്രേക്ഷകന് കണ്ടെത്താന്‍ കഴിയുന്നിടത്ത് "പ്രണയം" അവസാനിക്കുന്നു.ശരിക്കും എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമയെന്നു നിസംശയം എനിക്ക് പറയാന്‍ സാധിക്കുന്നു.നന്ദി ബ്ലെസി നന്ദി......ഒരായിരം നന്ദി ................................

നിഴല്‍

നിഴലേ നീയെന്നെയിരുളില്‍ തനിച്ചാക്കി-
യെവിടേക്കു പോകാന്‍ നടന്നകന്നൂ?
നിറയുന്ന കന്നുനീരറിയതെയെന്തിനീ
നിലവിലിന്നും നീയൊളിച്ചു?
വരവായിചന്ദ്രിക ഇരുളിനെപ്പഴിപറ-
ഞ്ഞോരുനീണ്ട രോദനം ബാക്കി.
ഇനിയും നിനക്കിങ്ങു വന്നുകൂടെ?നമു-
ക്കിഴപിരിയാതെ നടക്കാം.
നീളുന്നവഴികളില്‍ കാലിടറീടാതെ
നേരംനമുക്കു നിമിത്തം.
നീയെന്നെനോക്കി നടക്കാന്‍ പഠിച്ചിട്ടു
തോളോടുചേര്‍ന്നുനടന്നൂ.
ഞാന്‍ നിന്‍റെ കൈകളില്ചേര്‍ത്തുപിടിച്ചിട്ടു
രാവുകളെത്രയോ മാഞ്ഞൂ.
പിന്നെ നീയെപ്പോഴോ നേരില്‍പ്പിണങ്ങിയും
വന്നിട്ടിണങ്ങിയും നിന്നൂ.
എങ്കിലും നീയെന്നുമെന്റെയുള്ളം കണ്ടു-
വിങ്ങുന്ന ഞാന്‍ തന്നെയല്ലേ?
നിഴലേ...............................................................
നിഴലേ നീയെന്നെയിരുളില്‍ തനിച്ചാക്കി-
യെവിടേയ്ക്കു പോകാന്‍ നടന്നകന്നൂ?
നിന്‍റെ സാമീപ്യം നിന്‍റെ സാന്നീധ്യം
ഇന്നുമെന്നന്തരംഗം തേടിനില്‍ക്കവേ
നിന്നെ ഞാന്‍ വല്ലാതെമോഹിച്ചുപോയി.........
----മനു